
ന്യൂഡല്‍ഹി:പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടുമെന്നും അജിത് ഡോവല്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ഒരിഞ്ച് പോലും സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ആരെയും അനുവദിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനരാരംഭിക്കാനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.