trinamool-mp

കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങളിൽ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്ത തൃണമൂൽ എം.പി നുസ്രത് ജഹാനെതിരെ മതമൗലികവാദികൾ രംഗത്ത്. തീവ്ര ഇസ്ലാമിക വിശ്വാസങ്ങൾ പുലർത്തുന്ന 'ദാറൂൾ ഉലൂം ദിയോബാന്ദ്' എന്ന് പേരുള്ള സംഘടനയാണ് പ്രധാനമായും എം.പിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ദുർഗാപ്പൂജ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്‌ലാം മതത്തിനു നിരക്കാത്തതാണെന്നും അത് 'ഹറാം' ആണെന്നുമാണ് ഇവർ ആരോപിക്കുന്നത്.

View this post on Instagram

Durga Pujo ~ Dhaak Vibes 💖 #DurgaPuja2020 #IGDurgaPujo #DurgaPuja2020 #IGDurgaPujo #AmarPujoReel #DurgaPujoReel #FeelKaroReelKaro #FeelItReelIt #FeelKorboReelKorbo #ReelyPhataphatiPujo #PujoDekhechiReelKorechi #PujoFeelershaateyReel #PujoReelChallenge

A post shared by Nusrat (@nusratchirps) on


'ഇത്തരത്തിൽ പ്രവർത്തിച്ചതിന്' തൃണമൂല് എം.പി മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. നുസ്രത് ദുർഗാദേവിയുടെ വേഷം ധരിച്ചുകൊണ്ട് ട്വിറ്റർ വഴി ദുർഗാ പൂജാ ആശംസകൾ നേർന്നതും ഇവരെ ചോദിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി 'ധാക്ക്' എന്ന് പേരുള്ള ചെണ്ട കൊട്ടുന്നതിന്റെയും ദേവിക്ക് മുന്നിൽ പ്രാർത്ഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയാ ഫോലോവേഴ്സിനായി 30കാരി നുസ്രത് ജഹാൻ പങ്കുവച്ചിരുന്നു.

നുസ്രത്തിനെതിരെ രംഗത്ത് വന്ന മതമൗലികവാദികളിൽ ഇന്ത്യയിൽ നിന്നും ബംഗ്ളാദേശിൽ നിന്നുമുള്ളവരുണ്ടെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപിക്കുന്നത്.

West Bengal: Trinamool Congress (TMC) MP Nusrat Jahan offers prayers at Suruchi Sangha in Kolkata. #DurgaPuja2020 pic.twitter.com/hvInxBot39

— ANI (@ANI) October 24, 2020

ഇത്തരത്തിൽ പ്രവർത്തിച്ചതിന് നുസ്രത് 'നരകത്തീയിൽ വെന്തുരുകുമെ'ന്നും, 'ഇത്തരത്തിൽപ്രവർത്തിച്ചതിൽ നിങ്ങൾക്ക് ലജ്ജയില്ലേ' എന്നും ഇക്കൂട്ടത്തിൽ ചിലർ ചോദിക്കുന്നുണ്ട്. നുസ്രത് പ്രശസ്തിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എം.പി തന്റെ 'ശരീരം മറയ്‌ക്കേണ്ടതാണെ;ന്നും മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. അതേസമയം വേറെ ചിലർ എം.പിക്കെതിരെ അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളാണ് നടത്തുന്നത്.