ravanan

ഇന്ത്യയൊട്ടാകെ ദസ്സറ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ പലഭാഗത്തും പല ഐതീഹ്യങ്ങളാണ് വിജയദശമി, ദസറ, ദശായിന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ആഘോഷത്തിന് പിന്നില്‍. ഇതില്‍ പ്രധാനമാണ് രാവണന് മേല്‍ ശ്രീരാമന്‍ നേടിയ വിജയം. ഇതുമായി ബന്ധപ്പെട്ട് രാവണന്റെ വലിയ കോലം തയ്യാറാക്കി അത് കത്തിക്കുന്നത് ദസറ ആഘോഷങ്ങളുടെ ഭാഗമാണ്. ഉത്തരേന്ത്യയിലാണ് ഇത് കൂടുതല്‍ കാണാന്‍ സാധിക്കുക.

രാവണനെ കത്തിക്കുന്ന ചടങ്ങിന്റെ ഭാഗമായി തയ്യാറാക്കിയ ഒരു കോലം കൊണ്ട് പോകുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഒരു ആംബുലന്‍സിന് മുകളില്‍ കെട്ടിവച്ചാണ് രാവണന്റെ കോലം കൊണ്ടുപോകുന്നത്. ഇതോടെ നര്‍മം നിറഞ്ഞ പ്രതികരണങ്ങളുടെ പെരുമഴയാണ്. ആറ് സെക്കന്റ് മാത്രമുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തവരില്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുസന്ദ നന്ദയുമുണ്ട്.

' 2020, രാവണനും ആംബുലന്‍സില്‍ കൊവിഡ് ചികത്സയുള്ള ആശുപത്രിയിലേക്ക്' എന്ന കുറിപ്പോടെയാണ് സുസന്ദ നന്ദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈ വര്‍ഷം ഇനി എന്തൊക്കെ കാണണം' എന്നാണ് സാര്‍ത്ഥക് കശ്യപ് എന്ന വ്യക്തിയുടെ പ്രതികരണം. അതെ സമയം രാവണന്റെ ബാക്കിയുള്ള തലയെവിടെ എന്നാണ് ശാന്തനു ഘോഷ് എന്ന വ്യക്തിയുടെ പ്രതികരണം.

2020😳😳
Ravana going in Ambulance to COVID Hospital.... pic.twitter.com/v04Xw1wN8L

— Susanta Nanda IFS (@susantananda3) October 24, 2020