km-shaji

തിരുവനന്തപുരം : കെ,​എം.ഷാജി എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങളും ഇ.ഡിയുടെ അന്വേഷണവും സജീവചർച്ചയ്ക്ക് വിധേയമായിരുന്നു. കെ.എം.ഷാജിയുടെ വീടിന് നേരെയുള്ള ആറോപണങഅങളിൽ ചർച്ചയാക്കി സി.പിഎമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതാക്കൾ രംഗത്തെത്തിയിരുന്നു.. എന്നാൽ ഇവയ്ക്കെല്ലാമെന്ന മറുപടി പോലെ കെ.എം.ഷാജി ഫേസ്ബുക്കിൽ കുറിപ്പമായെത്തി. . നവംബർ പത്തിന് ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നും അതു കഴിഞ്ഞ് വിശദമായി ചർച്ച ചെയ്യാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

'ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം.. അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം.. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്.' ഷാജി കുറിച്ചു

കെ.എം.ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും. നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ഇ.ഡിഎന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും. അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം. പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;

ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം.. അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം.. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്.