
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. 4,33,23,383 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. പല രാജ്യങ്ങളിലും രണ്ടാംഘട്ട രോഗവ്യാപനം രൂക്ഷമാകുകയാണ്. 11,58,807 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. 3,18,97,079 പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്‌പെയിൻ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം 88 ലക്ഷത്തിലധികം പേർക്കാണ് യു എസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,30,510 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുകയാണ്. മരണം 1.18 ലക്ഷവും കടന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എഴുപത് ലക്ഷത്തിലധികം പേർ സുഖംപ്രാപിച്ചു. കഴിഞ്ഞ ദിവസം 62,077 പേരാണ് രോഗമുക്തി നേടിയത്. 6,68,154 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ 8.50 ശതമാനം മാത്രമാണിത്. ഒക്ടോബർ രണ്ടിന് ശേഷം തുടർച്ചയായി പ്രതിദിന മരണം 1,100ന് താഴെയാണ്. മരണനിരക്ക് 1.51 ശതമാനം
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്.രാജ്യത്ത് ഇതുവരെ 53 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,57,163 പേർ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 48 ലക്ഷമായി ഉയർന്നു.