
പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്തു, വീഡിയോ പകർത്തി പണം തട്ടിയെന്ന പരാതിയിൽ ബന്ധുവിനെതിരെ കേസെടുത്തു. ഒരു കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന ഭർത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും, ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതി.
ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിനെ കാണാൻ കൊട്ടാരക്കര സബ്ജയിലെത്തിയ യുവതിയെ പ്രതി തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കുകയും, പണം വാങ്ങുകയും ചെയ്തു.
ഒരാഴ്ച മുൻപ് പരാതിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സി പി എം പ്രവർത്തകനായ പ്രതിക്കെതിരെ മാസങ്ങൾക്ക് മുൻപ് പാർട്ടി നേതൃത്വത്തിനടക്കം പരാതി നൽകിയിട്ടും,പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും യുവതി ആരോപിക്കുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിനു യുവതി പരാതി നൽകിയിട്ടില്ലെന്നും, സംഭവം അറിഞ്ഞയുടൻ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായും സി പി എം വ്യക്തമാക്കി. പ്രതി ഒളിവിലാണ്