santhosh-eepen

തിരുവനന്തപുരം: ലൈഫ് മിഷനില്‍ കമ്മീഷൻ നൽകാൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നെന്ന് സന്തോഷ് ഈപ്പന്റെ മൊഴി. മൂന്നുലക്ഷം ഡോളര്‍ കൊച്ചിയില്‍ നിന്നും, ഒരുലക്ഷം ഡോളർ തിരുവനന്തപുരത്തുനിന്നും വാങ്ങിയെന്ന് അദ്ദേഹം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞു.

കരിഞ്ചന്തയില്‍ നിന്ന് ഡോളര്‍ വാങ്ങി നല്‍കിയത് ബാങ്ക് ജീവനക്കാരനാണെന്നും സന്തോഷ് ഈപ്പന്‍ മൊഴിനല്‍കി.എം ഒ യു ഒപ്പിട്ടതിനുശേഷം ശിവശങ്കറിനെ കണ്ടെന്നും, തന്റെ കാബിനിലേക്ക് ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ ശിവശങ്കർ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്.