fahad-nazriya

മേഘ‌്‌ന രാജിനെയും കുഞ്ഞിനെയും കാണാൻ താരദമ്പതികളായ ഫഹദും നസ്രിയയും ബംഗളൂരുവിൽ എത്തി. മേഘ്‌നയും കുഞ്ഞും കഴിയുന്ന ബംഗളൂരുവിലെ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. അടുത്തിടെ വാങ്ങിയ പോർഷെയിലാണ് ഫഹദിനൊപ്പം നസ്രിയ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെയും കുഞ്ഞിനെയും കാണാൻ വന്നത്.

ഒക്ടോബർ 22നാണ് മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. മേഘ്ന രാജിന് പരിപൂർണ പിന്തുണയുമായി ചീരുവിന്റെ സഹോദരൻ ധ്രുവും കുടുംബവും ഒപ്പം തന്നെയുണ്ട്. തന്റെ മരുമകന്റെ പുനർജന്മാണ് 'കുഞ്ഞുചിരു' എന്നായിരുന്നു നടനും ചിരഞ്ജീവി സർജയുടെ അമ്മാവനുമായ അർജുന്റെ പ്രതികരണം.