covid-19

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നേരത്തെ 90,000 കടന്നിരുന്നു.


രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79,09,960 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവു കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 480 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 1,19,014 ആയി ഉയർന്നു.

6,53,717 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ 59,105 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 71 ലക്ഷം കടന്നു. 90 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

With 45,149 new #COVID19 infections, India's total cases surge to 79,09,960. With 480 new deaths, toll mounts to 1,19,014 .

Total active cases are 6,53,717 after a decrease of 14,437 in last 24 hrs

Total cured cases are 71,37,229 with 59,105 new discharges in last 24 hrs pic.twitter.com/STmOrxDPzg

— ANI (@ANI) October 26, 2020