
1. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
2. ഇരുമ്പയിര് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ തുറമുഖം?
3. ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം?
4. കർണാടകയിലെ പ്രസിദ്ധമായ ഇരുമ്പ് ഖനി?
5. ഏറ്റവും കൂടുതൽ പൂക്കൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
6. ഗുൽമാർഗ് സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
7. ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്?
8. ബസ്‌മതി അരി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത്?
9. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
10. നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നസ്ഥലം?
11. ലക്നൗ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?
12. ടിൻ അയിര് ലഭിക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനം?
13. ഇന്ദിരാഗാന്ധി ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്?
14. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
15. ഇന്ദ്രാവതി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്?
16. പശ്ചിമബംഗാളിലെ പ്രസിദ്ധമായ കണ്ടൽകാട്?
17. ഇന്ത്യയിലാദ്യത്തെ വിവിധോദ്ദേശ്യ നദീജല പദ്ധതി?
18. മയൂരാക്ഷി ജലവൈദ്യുത പദ്ധതി എവിടെ?
19. ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി?
20. ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജ്?
21. സുഖവാസകേന്ദ്രങ്ങളുടെ രാഞ്ജി എന്നറിയപ്പെടുന്നത്?
22. പാഠ്യപദ്ധതിയിൽ ഭഗവത്ഗീത പഠനവിഷയമാക്കിയത്?
23. ഫോസിൽ, കൻഹാ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
24. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിതമായതെന്ന്?
25. ജുഹു ബീച്ച് സ്ഥിതിചെയ്യുന്നതെവിടെ?
26. വ്യവസായവത്ക്കരണത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം?
27. കുക്കി കലാപം നടന്ന സംസ്ഥാനം?
28. ഗേറ്റ് വേ ഒഫ് ഇന്ത്യ സ്ഥിതിചെയ്യുന്നതെവിടെ?
29. മഹാരാഷ്ട്രയിലെ പ്രധാന ആഘോഷം?
30. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ?
31. പ്രശസ്തമായ നടരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്?
32. ദക്ഷിണേന്ത്യയിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം?
33. മുട്ട വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
34. നിർബന്ധിത മതം മാറ്റം, ലോട്ടറി വില്പന എന്നിവ നിരോധിച്ച സംസ്ഥാനം?
35. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
36. ഒഡീഷയുടെ വ്യവസായിക സാംസ്കാരിക തലസ്ഥാനം?
37. റൂർക്കേല ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് നിർമ്മിച്ചത്?
38. പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം?
39. കേരളത്തിലാദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട ഗ്രന്ഥാലയം?
40. മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
41. പ്രാചീനകാലത്ത് ബറേക്ക എന്നറിയപ്പെടുന്ന സ്ഥലം?
42. അമ്പലപ്പുഴയുടെ പഴയപേര്?
43. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത പഞ്ചായത്ത്?
44. കൊച്ചി നഗരത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?
45. കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ആസ്ഥാനം?
46. രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം?
47. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്?
48. ഹിൽ പാലസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
49. ഗോശ്രീപാലം സ്ഥിതിചെയ്യുന്ന ജില്ല?
50. കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ?
ഉത്തരങ്ങൾ
(1)ജമ്മു - കാശ്മീർ (2)മർമഗോവ (3)ഗോവ (4)കുദ്രിമുഖ് (5)ഹിമാചൽപ്രദേശ് (6)ജമ്മു - കാശ്മീർ (7) കുളു (8)ഹരിയാന (9)ഹരിയാന (10) ഉത്തർപ്രദേശ് (11)ഗോമതി (12)ഛത്തീസ്ഗഢ് (13)ഡറാഡൂൺ (14)ഉത്തരാഖണ്ഡ് (15)ഛത്തീസ്ഗഢ് (16)സുന്ദർബൻ (17)ദാമോദർവാലി പ്രോജക്ട് (18)പശ്ചിമബംഗാൾ (19)സിലിഗുരി ഇടനാഴി (20)റൂർക്കി (21)മസൂറി (22)മധ്യപ്രദേശ് (23)മധ്യപ്രദേശ് (24)1904ൽ (25)മുംബയ് (26)മഹാരാഷ്ട്ര (27)മണിപ്പൂർ (28)മുംബയ് (29)ഗണേശ ചതുർത്ഥി (30)കാമിനി കൽപ്പാക്കം (31)ചിദംബരം (32)മദ്രാസ് (33)നാമക്കൽ (34)തമിഴ്നാട് (35)ഹിരാക്കുഡ് (36)കട്ടക്ക് (37)ജർമ്മനി (38)അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം (39)പി.കെ മെമ്മോറിയൽ ഗ്രന്ഥശാല (40)ഹരിപ്പാട് (41)പുറക്കാട് (42)ചെമ്പകശ്ശേരി (43)ചെറിയനാട് (44)മംഗളവനം പക്ഷിസങ്കേതം (45)എറണാകുളം (46)മലയാറ്റൂർ കുരിശുമുടി (47)വെല്ലിംഗ്ടൺ ഐലന്റ് (48)തൃപ്പൂണിത്തുറ (49)എറണാകുളം (50)മട്ടാഞ്ചേരി ഇംഗ്ളീഷ് സ്കൂൾ