
മഞ്ജുവിന്റെ അൻപതാമത് ചിത്രമായ 9 എം എം
സംവിധാനം ചെയ്യുന്നത് ഡിനിൽ ബാബു
ഡിനിൽ ബാബു സംവിധാനം ചെയ്യുന്ന 9 എം.എം എന്ന ചിത്രത്തിൽ മഞ്ജുവാര്യർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം മഞ്ജു വാര്യരുടെ അൻപതാമത് സിനിമയാണ്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം അജു വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ടിനു തോമസും നിർമ്മാണ പങ്കാളിയാണ്. സാം സി .എസ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു.ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം.ഗൂഢാലോചന, ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് ധ്യാൻ ശ്രീനിവാസൻതിരക്കഥ ഒരുക്കിയ മറ്റു ചിത്രങ്ങൾ.ധ്യാൻ സംവിധാനം ചെയ്തലവ് ആക്ഷൻ ഡ്രാമ ആണ് ഫന്റാസ്റ്റിക് ഫിലിംസ് നിർമിച്ച ആദ്യ ചിത്രം.