aryadan-shoukath

കോഴിക്കോട്: വിദ്യാഭ്യാസ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്നര മണിക്കൂർ നീണ്ടു. പാട്ടുത്സവത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇ ഡിക്ക് നൽകിയെന്ന് ചോദ്യംചെയ്യലിന് ശേഷം പുറത്തുവന്ന അദ്ദേഹം പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ആര്യാടൻ ഷൗക്കത്തിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. നേരത്തെ ഇ ഡി പത്ത് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.മേരി മാതാ എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനായ സിബി വയലിൽ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആര്യാടൻ ഷൗക്കത്തിനെ ചോദ്യം ചെയ്തത്. ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂൽ പാട്ടുത്സവ നടത്തിപ്പിന് നാൽപ്പത് ലക്ഷത്തിലധികം രൂപ നൽകിയിട്ടുണ്ടെന്ന് സിബി വയലിൽ ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു.