
കൊല്ലം : കുഞ്ഞുമായി യുവതി കായലിൽ ചാടി മരിച്ചു. കൊല്ലം പെരിനാട് സ്വദേശി രാഖിയും മകൻ രണ്ടുവയസുകാരൻ ആദിയുമാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കുണ്ടറ വെളളിമൺ ഭാഗത്തുനിന്നാണ് കുഞ്ഞുമായി രാഖി കായലിൽ ചാടിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണമാരംഭിച്ചു.