
കടുവ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ സുരേഷ് ഗോപി. തന്റെ 250 ആ ചിത്രത്തിന്റെ പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് താരം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും സോഷ്യൽ മീഡിയ പേജിലൂടെയായിരിക്കും ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുക എന്നതായിരുന്നു അറിയിപ്പ്. പൃഥ്വിരാജ് ഒഴികെ മറ്റുതാരങ്ങളുടെയെല്ലാം ഫോട്ടോ അടങ്ങിയ പോസ്‌റ്ററാണ് സുരേഷ് ഗോപി പുറത്തുവിട്ടത്. എന്നാൽ ഇത് വിവാദമാവുകയായിരുന്നു.
കടുവമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പൃഥ്വിയും സുരേഷ് ഗോപിയും തെറ്റിയെന്നും, ഇതാണ് പോസ്‌റ്ററിൽ പൃഥ്വിരാജിനെ ഉൾപ്പെടുത്താത്തത് എന്ന തരത്തിൽ കമന്റുകൾ ഉയർന്നു. തുടർന്നാണ് സംഭവത്തിൽ വ്യക്തത വരുത്തികൊണ്ടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. എസ് ജി 250 ടൈറ്റിൽ അനൗൺസ്മെന്റ് ബാനറിന്റെ കമന്റ് ബോക്‌സിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
'ഇത് ഒരു fan fight ആവരുതേ എന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പ്രിഥ്വി Prithviraj Sukumaran . ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്. രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ.... എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു fan war ആകരുത് എന്ന് അപേക്ഷിക്കുന്നു.
So kindly refrain from such gossips'
ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ആരെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എല്ലാത്തിനുമുള്ള ഉത്തരം ഇന്ന് വൈകിട്ട് 6ന് ആരാധകർക്ക് ലഭിക്കുമെന്നാണ് സൂചന.
Make sure you're not going to miss this. Unveiling the title of #SG250 at 6 PM today with the same cast, crew and script!
Posted by Suresh Gopi on Sunday, 25 October 2020