
മലയാളികളുടെ പ്രിയ നായികയാണ് നവ്യ. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ താരം ഇപ്പോഴും സജീവമാണ്. അടുത്തിടെ കഴിഞ്ഞ അനുജന്റെ വിവാഹവാർത്തയും താരം തന്നെയാണ് ആരാധകരുമായി പങ്കിട്ടത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. ചിത്രങ്ങളും മനോഹരമായ കുറിപ്പും ഉൾപ്പെടുത്തിയാണ് താരം സന്തോഷം പങ്കിട്ടത്.
'ഞങ്ങൾ വൈകിയ രാത്രികളിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട് .. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷിക്ക്, തമാശകൾ ചെയ്യ്. നീ ഇത്രയും വലുതായി വളർന്നിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .. നീ ഇപ്പോഴും എന്റെ ചോട്ടു ആണ്
'സ്വാതി, കണ്ണാ, നിങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു .. നിങ്ങൾ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ .. ജീവിതം എന്നത് ജീവിക്കുന്നതിലാണ്, അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും .. എല്ലാത്തിനുമൊടുവിൽ, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം .. പണം അല്ല, നല്ല നിമിഷങ്ങൾ സമ്പാദിക്കൂ.'– സഹോദരന് വിവാഹാശംസകൾ നേർന്ന് നവ്യ പറഞ്ഞു.