mandira

ബോളി​വുഡ് നടിയും ഫാഷൻ ഡിസൈനറുമായ മന്ദിര ബേദിയുടെയും ഭർത്താവും നടനുമായ രാജ് കൗശലിന്റെയും ജീവിതത്തിലേക്ക് പുതിയൊരു കുഞ്ഞ് കൂടി വന്നിരിക്കുകയാണ്. നാല് വയസുകാരി താരയെയാണ് ഇരുവരും ദത്തെടുത്ത് വളർത്തുന്നത്. ജൂലൈയിലാണ് കുട്ടിയെ ദത്തെടുത്തതെങ്കിലും കഴിഞ്ഞ ആഴ്‌ചയാണ് താരദമ്പതികൾ ഈ സന്തോഷം സോഷ്യൽമീഡിയയിൽ പങ്കിട്ടത്. വീർ ആണ് ഇരുവരുടെയും മൂത്തമകൻ. താര കൂടി വന്നതോടെ നാല് പേരുമൊന്നിച്ചുള്ള കുടുംബ ചിത്രവും മന്ദിര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

''ഒരു വലിയ അനുഗ്രഹം പോലെ അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു, ഞങ്ങളുടെ കുഞ്ഞു മകൾ, നാല് വയസുകാരി താര. നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകളുള്ളവൾ, വീറിന്റെ അനുജത്തി. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. താര ബേദി കൗശൽ. 2020 ജൂലൈ 28 മുതൽ ഇവൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി." മന്ദിര കുറിച്ചു.