kajal

ഭാവിവരൻ ഗൗതം കിച്ച്ലുവുമൊത്തുള്ള ചിത്രം പങ്കുവച്ച് നടി കാജൽ അഗർവാളിന്റെ സർപ്രൈസ്. ഒക്ടോബർ 30നാണ് ഇരുവരുടെയും വിവാഹം. സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്ന ആളെയാണ് കാജൽ ജീവിത പങ്കാളിയാക്കുന്നത്. ബിസിനസുമാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു മുംബയ് സ്വദേശിയാണ്. 2004ൽ പുറത്തിരങ്ങിയ ക്യൂ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.