
സൂര്യ നായകനായി എത്തുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവംബർ 12ന് ആമസോൺ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ എത്തുന്ന ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യുന്നു.
അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ഗാനങ്ങൾ ഒരുക്കുന്നത്. സൂര്യയും ഒരു ഗാനം ആലപിക്കുന്നുണ്ട്. തെലുങ്ക് , മലയാളം കന്നട ഭാഷയിലും ചിത്രം എത്തുന്നുണ്ട്. എയർ ഡെക്കാൻ സ്ഥാപകൻ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് ആധാരം.