m-dhamodharan

കാഞ്ഞങ്ങാട്: തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയായ സി.ആർ.പി.എഫ് ഇൻസ്‌പെക്ടർ ശ്രീനഗറിൽ മരിച്ചു. കാഞ്ഞങ്ങാട് മോനാച്ചയിലെ തെക്കേടത്ത് പരേതനായ പി. കൃഷ്ണന്റെ മകൻ എം. ദാമോദരനാണ് (58) മരിച്ചത്. ആഗസ്റ്റ് 12നുണ്ടായ അപകടത്തിൽ പരിക്കേറ്റ ദാമോദരൻ ശ്രീനഗറിലെ മിലിട്ടറി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: മാധവി. ഭാര്യ: സ്വപ്ന. മക്കൾ: ദൃശ്യ, മൃദുല (എം.എൽ.ടി വിദ്യാർത്ഥിനി കോഴിക്കോട്), മരുമകൻ: നിമേഷ് (ഗൾഫ്).