ottakomban

സൂപ്പര്‍താരം സുരേഷ് ഗോപിയ്ക്കായി മലയാള സിനിമ മുഴുവന്‍ ഒന്നിച്ചു. താരത്തിന്റെ 250ാം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വഹിച്ചു. ചിത്രത്തിന്റെ പേര് ഉടന്‍ പുറത്തുവിടുമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിരുന്നു.

ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആരെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് വിവാദം ആരംഭിച്ചത്. താന്‍ രചന നിര്‍വ്വഹിച്ച 'കടുവ'യുടെ തിരക്കഥയിലുള്ള കഥാപാത്രങ്ങളോടും പ്രമേയത്തോടുമുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ ചിത്രം വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഷാജി കൈലാസും പൃഥ്വിരാജും അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം 'കടുവ'യുമായി സാമ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് അടുത്തിടെ കോടതി വിലക്ക് ഏര്‍പ്പെടുത്തുകയുണ്ടായി. നിധിന്‍ രഞ്ജി പണിക്കരുടെ 'കാവല്‍' ആണ് നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.