
റെക്കോർഡ് തകർക്കപ്പെടുന്ന വീഡിയോകൾ കാണാൻ ഒട്ടുമിക്ക പേർക്കും ഇഷ്ടമാണ്. അത്തരം വീഡിയോകൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പങ്കുവയ്ക്കാറുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടന്ന പ്രകടനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഗിന്നസ് റെക്കോർഡ്സ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. തേനിച്ചകളാൽ പൊതിഞ്ഞു നിൽക്കുന്ന മനുഷ്യന്റെ ഭയപ്പെടുത്തുന്ന വീഡിയോ ആണത്.
ചൈനക്കാരനായ റുവാൻ ലിയാംഗ്‌മിംഗ് എന്നയാളാണ് ഈ റെക്കോർഡിനുടമ. ഏറ്റവും കൂടുതൽ തേനീച്ചകളാൽ ശരീരം മൊത്തത്തിൽ ആവരണം തീർത്തതിന് 2016ലാണ് റുവാൻ ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത്. എത്ര തേനീച്ചകളാണ് റുവാന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നതെന്ന് അറിയാമോ ? 637,000 തേനീച്ചകൾ. !
വീഡിയോ കണ്ട പലരും ഞെട്ടിത്തരിച്ചു. മിനിറ്റുകൾകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. തേനീച്ചയയുമായി ഇത്തരത്തിൽ ഇടപെടുമ്പോൾ ശാന്തത കൈവിടരുതെന്നും തേനീച്ചകൾക്ക് നമ്മൾ ഭീഷണിയാണെന്ന് കണ്ടാൽ മാത്രമേ അവ ഉപദ്രവിക്കുകയുള്ളൂ എന്നും റെക്കോർഡ് ഭേദിക്കുന്നതിനിടെ റുവാൻ പറഞ്ഞിരുന്നു.