abraham-george

തിരുവനന്തപുരം: ഐ.ഐ.ടി ഖൊരഗ്പൂർ ആർക്കിടെക്ചർ ആൻഡ് റീജിയണൽ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് മേധാവിയായി ഡോ. എബ്രഹാം ജോർജിനെ നിയമിച്ചു. തിരുവനന്തപുരം കോളജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് ഒന്നാം റാങ്കോടെ ആർക്കിടെക്ചറിൽ ബിരുദം നേടിയ അദ്ദേഹം ന്യൂയോർക്കിലെ കോൺവെൽ യൂണിവേഴ്‌സിറ്റി ഫുൾ ബ്രൈറ്റ് ഫെലോ കൂടിയാണ്. ചെങ്ങന്നൂർ, നാവുങ്കുഴ പരേതരായ ഡോ. കുരുവിള ജോർജിന്റെയും (കാലിക്കട്ട് യൂണിവേഴ്‌സിറ്റി ബോട്ടണി ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവി) ചെല്ലമ്മ ജോർജിന്റെയും മകനാണ്. ഭാര്യ: സൂസൻ എബ്രഹാം. മക്കൾ: ആൻ എബ്രഹാം (കാനഡ), എവ്‌ലിൻ എബ്രഹാം (ജർമനി).