
മുട്ട കൊണ്ടുള്ള വിഭവങ്ങള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോള്‍ സമൂഹമാദ്ധ്യമത്തില്‍ വൈറലാകുന്നതും ഒരു മുട്ട വിഭവമാണ്. ഭീമന്‍ ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോ ആണത്. 60 മുട്ടകള്‍ കൊണ്ടു തയ്യാറാക്കിയ ഓംലെറ്റിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
കൊറിയയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തെരുവില്‍ ചെറിയൊരു ഭക്ഷണശാലയില്‍ വച്ച് ഓംലെറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. വലിയൊരു ബൗളില്‍ 60 മുട്ടകള്‍ പൊട്ടിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഉപ്പു ചേര്‍ത്ത് അടിച്ചവച്ച മുട്ടയിലേക്ക് സ്പ്രിങ് ഒനിയന്‍, ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, സവാള, ഇറച്ചി കഷ്ണങ്ങളാക്കിയത് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുന്നു. ശേഷം വലിയ പാനില്‍ മുട്ട മിശ്രിതം ഒഴിച്ച് ചുരുട്ടിയെടുക്കുന്നു.
ഇനി ഓരോ ഓംലെറ്റ് കട്ടകളായി മുറിച്ചെടുത്ത് ചെറിയ പാത്രത്തിലാക്കി വിതരണം ചെയ്യുന്നു. യമ്മി ബോയ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഓംലെറ്റ് റോളിന്റെ വിലയും വീഡിയോയില്‍ പറയുന്നുണ്ട്. 125 രൂപയാണ് ഒരു പാത്രം ഓംലെറ്റ് റോളിന്റെ വില. പതിനേഴ് മില്യണില്‍പരം കാഴ്ച്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.