
റിയോഡി ജനീറോ: ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡീഞ്ഞോയ്ക്കും എ സി മിലാന്റെ ഇറ്റാലിയൻ ഗോൾ കീപ്പർ ഡൊണാരുമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലൂടെയാണ് റൊണാൾഡോ താൻ കൊവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവിട്ടത്. തനിക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും ബെലോ ഹൊറിസോണ്ടെയിലെ ഹോട്ടലിൽ ഐസൊലേഷനിലാണെന്നും റൊണാൾഡീഞ്ഞോ വ്യക്തമാക്കി. ഡൊണാരുമ്മയ്ക്കും വിംഗർ ജെൻസ് പീറ്റർ ഹൗഗിനും മൂന്ന് ടീം സ്റ്റാഫിനും കൊവിഡ് പോസിറ്റീവാണെന്ന് എസി മിലാൻ ക്ലബ് അധികൃതർ പത്രക്കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്. ഇവർക്കും യാതൊരു രോഗ ലക്ഷണവുമില്ല. എല്ലാവരും ഐസൊലേഷനിലാണ്.