
തൊടുപുഴ: കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ കോളപ്ര ചിറയ്‌ക്കൽ വീട്ടിൽ സി.കെ. രാജുവാണ് (55) മരിച്ചത്. മൂന്നാഴ്ച മുമ്പാണ് രാജുവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. പ്രമേഹ രോഗം കൂടിയതിനാൽ തൊടുപുഴയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ ആരോഗ്യനില വഷളായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ന്യുമോണിയ പിടിപെട്ടതോടെ ഞായറാഴ്ച രാത്രി 11ന് മരിച്ചു. നാലു ദിവസം മുമ്പ് നടന്ന പരിശോധനയിൽ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. സംസ്‌കാരം ഇന്നലെ വൈകിട്ടോടെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കോളപ്രയിലുള്ള തറവാട്ട് വീട്ടുവളപ്പിൽ നടന്നു. 1990ൽ സർവീസിൽ പ്രവേശിച്ച രാജു അടുത്ത മേയ് 31ന് വിരമിക്കാനിരിക്കുകയായിരുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ: മായ. മക്കൾ: നവനീത്, മാളവിക.