
1920 ഒക്ടോബർ 27 കോച്ചേരിൽ രാമൻ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായി കോട്ടയം ഉഴവൂരിൽ ജനനം
1927 മെയ് 5: കുറിച്ചിത്താനം സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ.
1931- 35: ഔവർ ലേഡി ലൂർദ്സ് അപ്പർ സ്കൂളിൽ യു.പി പഠനം
1936-37: കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ
1938- 40: സി.എം.എസ് കോളേജിൽ നിന്ന് സ്കോളർഷിപ്പോടെ ഇന്റർമീഡിയറ്റ്
1940- 43: ട്രാവൻകൂർ സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ളാസോടെ എം.എ (തിരുവിതാകൂറിൽ ഫസ്റ്റ് ക്ലാസിൽ എം.എ. പാസാകുന്ന ആദ്യ വിദ്യാർത്ഥി)
1944- 45: ഡൽഹിയിലെത്തി ഹിന്ദു, ടൈംസ് ഒഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിൽ മാദ്ധ്യമപ്രവർത്തകനായി
1945 ഏപ്രിൽ 10: മഹാത്മാഗാന്ധിയുമായി അഭിമുഖം നടത്തി. ഗാന്ധിജി മൗനവ്രതത്തിലായിരുന്നതിനാൽ ഉത്തരം എഴുതി നൽകുകയായിരുന്നു. എന്നാൽ അഭിമുഖം അച്ചടിച്ചു വന്നില്ല. ഏറെക്കാലത്തിനു ശേഷം കെ.ആർ.നാരായണന്റെ ആത്മതഥയിലാണ് അഭിമുഖം അച്ചടിച്ചുവന്നത്.
1944: ലണ്ടൻ സർവകലാശാലയിൽ നിന്ന് എക്കണോമിക്സിൽ ബി.എസ്‌സി
1945: വിശ്വപ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞൻ ഹാരോൾഡ് ലാസ്കിക്കു കീഴിൽ പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ ലണ്ടൻ സ്കൂൾ ഒഫ് എക്കണോമിക്സിൽ
1949 : ജവഹർലാൽ നെഹ്രുവിന് ലാസ്കി എഴുതിയ കത്ത് കെ.ആർ.നാരായണന് ഐ.എഫ്.എസ് നേടാൻ സഹായകമായി
1950: ഐ.എഫ്.എസ്. ആദ്യ പോസ്റ്റിംഗ് റംഗൂണിൽ
ബർമക്കാരിയായ ടിന്റ് ടിന്റിനെ പരിചയപ്പെടുന്നു. ഐ.എഫ്.എസ് ഓഫീസർ ആയിരിക്കെ വിദേശ വനിതയെ വിവാഹം ചെയ്യാനുള്ള അനുമതി നെഹ്രുവിൽ നിന്ന് വാങ്ങിയശേഷം വിവാഹം
1951 ആഗസ്റ്റ് 19 : ടോക്കിയോയിലെ ഇന്ത്യൻ ലെയ്സൺ മിഷനിൽ സെക്കൻഡ് സെക്രട്ടറി
1957 ഡിസംബർ 17 : യു.കെയിലെ ഇന്ത്യൻ ഹൈകമ്മിഷനിൽ ഫസ്റ്റ് സെക്രട്ടറി
1960 ജൂലൈ 11 : വിദേശകാര്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറി
1961 സെപ്റ്റംബർ 27: ആസ്ട്രേലിയൻ ഹൈകമ്മിഷനിൽ ഫസ്റ്റ് സെക്രട്ടറി
1967 -69: തായ്ലന്റ് അംബാസഡർ
1973 -75: തുർക്കിയിൽ അംബാസഡർ
1976: ചൈനയിൽ അംബാസഡർ
1984: ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം ഒറ്റപ്പാലത്തു നിന്ന് ലോക്‌സഭയിലേക്ക് മത്സരം, വിജയം
1989, 1991: ഒറ്റപ്പാലത്തു നിന്ന് രണ്ടു വട്ടം കൂടി ലോക്‌സഭാംഗം.
1985 : കേന്ദ്ര ആസൂത്രണ സഹമന്ത്രി
1985– 86 : വിദേശകാര്യ സഹമന്ത്രി
1986– 89: ശാസ്ത്രസാങ്കേതിക സഹമന്ത്രി
1992 ആഗസ്റ്റ് 21: ഉപരാഷ്ട്രപതി.
1997 ജൂലൈ 25: ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു
1998: പൊതു തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി (രാഷ്ട്രപതിയായിരിക്കെ പൊതു തിരഞ്ഞെടുപ്പിൽ സമ്മതിദാനം അവകാശം വിനിയോഗിക്കുന്ന ആദ്യത്തെ പ്രഥമപൗരനായി മാറി )
25 ജൂലൈ 2002- അന്തരിച്ചു