payal

മുംബൈ: ബോളി​വുഡ് നടി​ പായൽ ഘോഷ് കേന്ദ്രമന്ത്രി​ രാംദാസ് അഠാവ്‌ലെയുടെ ഘോഷ് റി​പ്പബ്ളി​ക്കൻ പാർട്ടി​ ഒഫ് ഇന്ത്യ (എ)യിൽ ചേർന്നു. ഇന്നലെ മുംബൈയിൽ നടന്ന ചടങ്ങിൽ അഠാവ്‌ലെയുടെ സാന്നിദ്ധ്യത്തിലാണ് പായൽ പാർട്ടി മെമ്പർഷിപ്പ് പേടിയത്. പാർട്ടിയിൽ ചേർന്നതിന് പായൽ ഘോഷിനോട് നന്ദി പറയുന്നതായും, പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അഠാവ്‌ലെ പറഞ്ഞു. താരത്തെ പാർട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച താരമാണ് പായൽ.