gold

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ നാല് യാത്രക്കാരിൽ നിന്നായി 4.050 കിലോ സ്വർണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) വിഭാഗമാണ് സ്വർണം പിടികൂടിയത്.

മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജാസ്, ഷംസുദ്ദീൻ, തിരുനെൽവേലി സ്വദേശി കമൽ മുഹയുദീൻ എന്നിവരാണ് സ്വർണവുമായി പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 2.12 കോടി രൂപ വില വരും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തി നാലുപേരെയും പിടികൂടുകയായിരുന്നു. ഇവർ സ്വർണം മിശ്രിതമാക്കി കാലിൽ കെട്ടിവെച്ചാണ് കടത്തിക്കൊണ്ടുവന്നത്. 5.200 കിലോ സ്വർണ മിശ്രിതമാണ് നാല് പേരുടെയും പക്കലായി ഉണ്ടായിരുന്നത്. ഇത് ലാബിൽ വേർതിരിച്ചെടുത്തപ്പോഴാണ് 4.050 കിലോ സ്വർണം ലഭിച്ചത്.