
തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ പ്രേംനസീറിന്റെ പേരിൽ സ്മാരകം പണിയാനൊരുങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജന്മനാടായ ചിറയിന്‍കീഴിലാണ് പ്രേംനസീറിന്റെ ഓർമ്മയ്ക്കായ് സ്മാരകം പണിയുക. 15000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മിനി തിയേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് സർക്കാർ നിർമിക്കാനൊരുങ്ങുന്നത്.
പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓർമകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നിൽ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ മ്യൂസിയം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോര്‍ഡ് റൂമുകള്‍ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. നാല് കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ ചിറയിന്‍കീഴിലെ ശാര്‍ക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമിക്കുക.