
മുംബയ്: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്. 20-ട്വൻറി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് സഞ്ജു ഇടം നേടിയത്. റിഷഭ് പന്തിനെ ടീമിൽ നിന്നും ഒഴിവാക്കി.
ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ യോഗത്തിലാണ് ടീമുകളെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍ ടി-ട്വൻറി ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. പരിക്കുകളെ തുടർന്ന് രോഹിത് ശര്‍മ്മയെയും ഇശാന്ത് ശര്‍മ്മയെയും ഒരുടീമിലും ഉൾപ്പെടുത്തിയിട്ടില്ല.
മൂന്നുവീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. മത്സരക്രമം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ ഏകദിനം നവംബര്‍ 26ന് നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമായേക്കും. നവംബര്‍ 11നോ 12നോ ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുമെന്നും സൂചനകളുണ്ട്.