
അബുദാബി: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം മുംബയ്ക്കെതിരെ അർദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ മസിൽപെരുപ്പിച്ച് കാണിച്ച് ആഘോഷിച്ചത് സാംസൺ എന്ന തന്റെ പേര് സ്വയം ഓർമ്മിക്കാനായിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ലോകത്തിലെ ഏറ്രവും കരുത്തനായ മനുഷ്യൻ സാംസണാണെന്ന് ഞാൻ വിശ്വസിക്കുന്നു.അത് ഞാൻ എല്ലായിപ്പോഴും ഓർക്കുകയും ചെയ്യുന്നുവെന്നും തനിക്ക് കൂടുതൽ സിക്സറുകൾ നേടാനാകുമെന്നും സഞ്ജു വ്യക്തമാക്കി.
മൂന്നാം വിക്കറ്റിൽ ബെൻ സ്‌റ്റോക്ക്‌സ് - സഞ്ജു സാംസൺ സഖ്യം വെറും 82 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 152 റൺസാണ്. സെഞ്ചുറി നേടിയ സ്റ്റോക്ക്‌സ് 60 പന്തിൽ 14 ഫോറുകളും മൂന്ന് സിക്‌സുമടക്കം 107 റൺസുമായി പുറത്താകാതെ നിന്നു. 31 പന്തുകൾ നേരിട്ട സഞ്ജു നാലു ഫോറും മൂന്നു സിക്‌സും സഹിതം 54 റൺസെടുത്തു. രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം ഈ കൂട്ടുകെട്ടായിരുന്നു.