ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 46ാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ പഞ്ചാബിന് എട്ട് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. ഇത് പിന്തുടർന്ന കിംഗ്സ് പഞ്ചാബ് 19 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയാണ് വിജയിച്ചത്.

പഞ്ചാബിന് വേണ്ടി കളിച്ച മന്ദീപ് സിംഗ് 56 പന്തിൽ 66 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. പഞ്ചാബ് ടീം ക്യാപ്ടൻ കെ.എൽ.രാഹുൽ 25 പന്തിൽ 28 റൺസ് നേടി. ക്രിസ് ഗെയ്ൽ 29 പന്തിൽ 51 റൺസ് നേടി. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സും കിംഗ്സ് പഞ്ചാബും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്ത രണ്ട് റൺസ് വിജയം നേടിയിരുന്നു.