
കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജുവലറി എം ഡി ടി.കെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പൂക്കോയ തങ്ങളെചോദ്യം ചെയ്തത്. തെളിവുകൾ കിട്ടിയെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.
എം സി കമറുദ്ദീൻ എം എൽ എ യെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമായിരിക്കും അറസ്റ്റുൾപ്പെടെയുള്ള നടപടികളെന്നും അന്വേഷണ സംഘം പറയുന്നു. കമറുദ്ദീനൊപ്പം 87 വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് ടി.കെ. പൂക്കോയ തങ്ങൾ.