
ലിസ്ബൺ: ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ 91 വിജയങ്ങളെന്ന മൈക്കിൾ ഷുമാക്കറുടെ റെക്കാഡ് ലൂയിസ് ഹാമിൽട്ടൺ മറികടന്നു. പോർച്ചുഗീസ് ഗ്രാൻഡ് പ്രീയിൽ ജേതാവായതോടെയാണ് 92 വിജയങ്ങളോടെ ഏറ്റവും കൂടുതൽ ഫോർമുല വൺ റേസ് വിജയങ്ങളെന്ന റെക്കാഡ് മെഴ്സിഡസിന്റെ ഹാമിൽട്ടൺ സ്വന്തമാക്കിയത്.
2013 ഡിസംബർ 29ന് സ്കീയിങ്ങിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുമാക്കർ ആറു വർഷമായി കോമയിലാണ്.