
പച്ചമാങ്ങ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നവരുമുണ്ട് പല്ലുപുളിക്കുന്നവരുമുണ്ട്. പച്ചമാങ്ങ കഴിച്ച് ശരീരഭാരം കുറയ്ക്കാമെന്ന് അറിയാമോ? മെറ്റബോളിസം വർദ്ധിപ്പിക്കാനും കലോറി കത്തിച്ചു കളയാനും പച്ചമാങ്ങയ്ക്ക് സാധിക്കും. നിർജ്ജലീകരണം തടയാനും കഴിവുണ്ട്. ഇതിലെ നാരുകൾ ദീർഘനേരത്തേക്ക് വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. മാത്രമല്ല, നാരുകൾ രക്തസമ്മർദ്ദം കുറയ്‌ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
പല്ലുകളുടെ ആരോഗ്യത്തിനും ചർമ്മപ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമാണ്. അർബുദ സാദ്ധ്യത ഇല്ലാതാക്കാനും സഹായിക്കുന്നതായി പറയപ്പെടുന്നു. വ്യായാമശേഷം ഒരു ഗ്ലാസ് പച്ചമാങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‌കും. അസിഡിറ്റി, ദഹനപ്രശ്‌നങ്ങൾ എന്നിവ അകറ്റാനും കൊളസ്‌ട്രോൾ കുറയ്‌ക്കാനും ഉത്തമമാണ്. ഹൃദയ - കരൾ സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കും. ജ്യൂസാക്കുന്നതിനേക്കാൾ കഷണങ്ങളാക്കി കഴിക്കുന്നതാണ് കൂടുതൽ ഗുണം നല്‌കുന്നത്.