
കണ്ണൂർ: പതിവായി വന്ന വിവാഹ ആലോചനകൾ മുടക്കിയെന്ന് ആരോപിച്ച് അയൽവാസിയുടെ കട യുവാവ് ജെ സി ബി കൊണ്ട് ഇടിച്ചുതകർത്തു. പ്ലാക്കുഴിൽ ആൽബിൻ എന്ന യുവാവാണ് തന്റെ വിവാഹം മുടക്കിയ പുളിങ്ങോം കുമ്പൻകുന്നിലെ സോജിയുടെ കട ഇടിച്ചു തകർത്തത്. തന്റെ അഞ്ചോളം വിവാഹ ആലോചനകൾ സോജി മുടക്കി എന്നാണ് ആൽബിന്റെ ആരോപണം.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് കട തകർത്തത്. എന്നാൽ, ആൽബിനുമായി ഒരു പ്രശ്‌നവുമില്ലെന്നും, എന്തിന്റെ പേരിലാണ് കട തകർത്തതെന്ന് അറിയില്ലെന്നും സോജി പ്രതികരിച്ചു.