kmb

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സി സി ടി വി ദൃശ്യങ്ങളും അനുബന്ധ രേഖകളും വേണമെന്ന കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം കോടതി അംഗീകരിച്ചു. ദൃശ്യങ്ങളും രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. കവടിയാർ-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് നൽകുക. ഇന്ന് കേസ് പരിഗണിക്കവെയാണ് ശ്രീറാമിന്റെ ആവശ്യം അംഗീകരിച്ചത്. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുളള സി സി ടി വി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ നേരത്തേ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

കുറ്റപത്രം വായിച്ചുകേൾപ്പിക്കാനായി ഇന്ന് ഹാജരാകാൻ പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കഴിഞ്ഞപ്രവശ്യം കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരായിരുന്നു.