
വിനോദ് ഗുരുവായൂർ രചനയും സംവിധാനവും നിർവഹിക്കുന്ന മിഷൻ- സി എന്ന ചിത്രത്തിൽ അപ്പാനി ശരത്തും കൈലാഷും പ്രധാന വേഷത്തിൽ എത്തുന്നു. മേജർ രവി, ജയകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. നായികയെ തീരുമാനിച്ചില്ല. നവംബർ 14ന് രാമക്കൽ മേട്ടിൽ ചിത്രീകരണം ആരംഭിക്കും.ചേസിംഗ് ബിയോണ്ട് ലിമിറ്റ്സ് എന്നാണ് ടാഗ് ലൈൻ. ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലർ കഥ ആണ് ചിത്രത്തിന്റേത്. എം. സ് ക്വയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജി ആണ് ചിത്രം നിർമിക്കുന്നത്. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിർവഹിക്കുന്നു.ഒ.ട.ിടി റിലീസായാണ് ചിത്രം പ്ളാൻ ചെയ്യുന്നത്.