
ബിപിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന തിരുമാലി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ നേപ്പാളിൽ ആരംഭിക്കും. രേഷ് മ അന്ന രാജൻ ആണ് നായിക. മുഴുനീള കോമഡി എന്റർടെയ് നറാണ് ചിത്രം. സേവ്യർ അലക് സും രാജീവ് ഷെട്ടിയും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും. എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്. കെ ലോറൻസ് ആണ് ചിത്രം നിർമിക്കുന്നത്. ഇന്നസെന്റ്, സലിം കുമാർ, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു താരങ്ങൾ. വിനോദ് ഇല്ലംപ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.