dussera

ദസറ ആഘോഷത്തോടനുബന്ധിച്ച് തെലങ്കാനയിലെ വാസവി കന്യക പരമേശ്വരി ദേവി ക്ഷേത്രത്തിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന കറൻസി നോട്ടുകൾകൊണ്ട് ദേവീ വിഗ്രഹം അലങ്കരിച്ചു. ക്ഷേത്രാവശ്യങ്ങൾക്കായി ഭക്തർ സംഭാവന നൽകിയ നോട്ടുകൾ ഉപയോഗിച്ചാണ് ദേവീവിഗ്രഹത്തെ ആകർഷകമായ രീതിയിൽ അലങ്കരിച്ചത്. വിഗ്രഹത്തിൽ മാത്രമല്ല ക്ഷേത്ര സന്നിധിയിലും ചുമരുകളിലും നോട്ടുകൾ കൊണ്ടാണ് അലങ്കാരങ്ങൾ. വ്യത്യസ്ത നിറത്തിലുള്ള നോട്ടുകൾ മടക്കി മാലകളും പൂച്ചെണ്ടുകളും നിർമ്മിച്ചു. ആകെ 1,11,11,111 രൂപ മൂല്യം വരുന്ന നോട്ടുകളാണ് ഉപയോഗിച്ചത്. നോട്ടുകളും സ്വർണാഭരണങ്ങളും ഉപയോഗിച്ച് അലങ്കരിക്കുന്നത് ഇൗ ക്ഷേത്രത്തിൽ പതിവാണ്.
കഴിഞ്ഞ വർഷം 3.33 കോടി രൂപ മൂല്യമുള്ള നോട്ടുകൾ കൊണ്ടാണ് ദേവിയെ അലങ്കരിച്ചത്. കൊവിഡിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് വിഗ്രഹത്തെ അലങ്കരിക്കാനുള്ള നോട്ടുകളുടെ മൂല്യം ഇത്തവണ കുറഞ്ഞത്. പ്രദേശത്തെ അമ്പതോളം ഭക്തരിൽ നിന്നുള്ള സംഭാവനയാണ് ഈ തുക.