eee

സൗന്ദര്യം തേടിയുള്ള പരക്കംപാച്ചിലിനിടയിലും നമ്മുടെ അടുക്കളപ്പുറത്ത് യഥേഷ്ടം വളരുന്ന പപ്പായ പലപ്പോഴും പരിഗണിക്കപ്പെടാറില്ലെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉചിതമായ പഴവർഗമാണിത്. എൻസൈമുകളുടെ കലവറയാണ് പപ്പായ. പപ്പായ കഴിക്കുന്നത് ചർമ്മ സൗന്ദര്യം നിലനിർത്തുന്നതിനൊപ്പം നല്ലൊരു ഫെയ്സ് പാക്ക് കൂടിയാണ്. പപ്പായ എക്ട്രാറ്റസ് നറിഷിംഗ് ക്രീമായും ഫേസ് പാക്കായി കൂടി ഉപയോഗിക്കുന്നു. പഴുത്ത പപ്പായ, ചർമ്മത്തിന്റെ ചുളിവുകൾ മാറ്റി ചർമ്മത്തിന് യൗവനം നൽകുന്നതിനും സഹായിക്കുന്നു.
കാരറ്റും ബീറ്റ്റൂട്ട്
തടി കുറയ്‌ക്കും എന്നതിലുപരി ആരോഗ്യം നൽകുന്നു എന്നതിനാൽ തന്നെ കാരറ്റും ബീറ്റ്റൂട്ടും കഴിയ്‌ക്കുന്ന കാര്യത്തിലും മടി കാണിക്കേണ്ട. ചർമ്മത്തിന് നിറം നൽകുന്നതിന് പുറമേ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ അകറ്റുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും കാരറ്റും ബീറ്റ്റൂട്ടും കഴിയും. ആൾട്രവയലറ്റ് രശ്മികളിൽ നിന്ന് ഏൽക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് രക്ഷ നൽകാനും കാരറ്റ് സഹായിക്കുന്നു. ഇതിലെ കാരറ്റനോയ്ഡ് എന്ന ഘടകമാണ് ഈ പ്രതിരോധശേഷി നൽകുന്നത്.

പച്ചക്കറിയും പാലുത്പന്നങ്ങളും
തൈര് അടക്കമുള്ള പാലുത്പന്നങ്ങൾ സുന്ദരികളുടെ ഏറ്റവും ഇഷ്ടപ്പെട്ടവയാണ്. പ്രോട്ടീൻസ്, മിനറൽസ്, വൈറ്റമിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിനും ചർമ്മത്തിനും ഏറെ ഉപകാരപ്രദമാണിവ. ചർമ്മം വൃത്തിയാക്കാൻ ഏറ്റവും നല്ലതാണ് തൈര്. ഇത് ഒരു നല്ല ബ്ളീച്ചിംഗ് ഏജന്റായും താരനും മുഖക്കുരുവും മാറ്റുന്നതിനും ഉപയോഗിക്കുന്നു.
ജലാംശം കൂടുതൽ അടങ്ങിയ വെള്ളക്കരിക്കപോലുള്ള പച്ചക്കറികൾ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നു. വെള്ളരിക്ക കുഴമ്പാക്കി ചർമ്മത്തിൽ പുരട്ടുന്നതും നല്ലതാണ്. നാരുള്ള പട്ടക്കറികളും കിഴങ്ങും ശരീരത്തിലെ മാലിന്യങ്ങൾ പുറത്തെത്തിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും.

വെള്ളം കുടിക്കുന്നതിൽ ഉഴപ്പല്ലേ
പല പ്രശസ്തരായ സുന്ദരികളും പറഞ്ഞിട്ടുള്ള കാര്യമാണ് തങ്ങളുടെ സൗന്ദര്യത്തിന് പിന്നിലെ പ്രധാന കാര്യം വെള്ളമാണെന്നത്. സൗന്ദര്യസംരക്ഷണത്തിൽ വെള്ളത്തിന് പ്രധാന സ്ഥാനം തന്നെയാണുള്ളത്. ആവശ്യത്തിന് ജലാംശം ശരീരത്തിലുണ്ടെങ്കിൽ ശാരീരീകപ്രവർത്തനങ്ങൾ ശരിയായി നടക്കുകയും ചർമ്മത്തിന് നല്ല നിറം ലഭിക്കുകയും ചെയ്യും. പല ചികിത്സകളിലൂടെയും പരിചരണങ്ങളിലൂടെയും അവർ സൗന്ദര്യം വർദ്ധിപ്പിക്കാനായി കടന്ന് പോകുന്നുണ്ടെങ്കിലും ആവശ്യത്തിന് ജലാംശം ശരീരത്തിൽ നിലനിർത്തുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.തണ്ണിമത്തൻ: പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളം ആണ്. വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ച പഴം ഇല്ല. കാഴ്‌ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയരോഗ്യവുമേകുന്നു.