
സ്വപ്നവീട് സ്വന്തമാക്കി ബോളിവുഡിന്റെ സൂപ്പർതാരം ഋത്വിക് റോഷൻ.മുംബൈയിലാണ് താരം 100 കോടി രൂപയുടെ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കിയത്. ഒരു അപ്പാർട്ട്മെന്റ് ഡ്യൂപ്ലക്സ് പെന്റ് ഹൗസും മറ്റൊരു ഒറ്റ നിലയുള്ള വീടുമാണ് ഋത്വിക് സ്വന്തമാക്കിയയത് . 
പുതിയതായി വാങ്ങിയ അപ്പാർട്ട്മെന്റുകൾക്ക് ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. മുംബൈയിലെ ജുഹു വെർസോവ ലിങ്ക് റോഡിലെ  കടലിന് അഭിമുഖമായുള്ള ഒരു അപ്പാർട്ടുമെന്റ് സമുച്ചയത്തിൽ മൂന്നുനിലകളിലായാണ് ഋത്വിക്കിന്റെ അപ്പാർട്ട്മെന്റുകൾ.
കടലിലേക്ക് അഭിമുഖമായുള്ള  അപ്പാർട്ട്മെന്റിന്റെ സവിശേഷതകളിലൊന്ന് മനോഹരമായ കടൽ കാഴ്ചയാണ് . 38000 ചതുരശ്ര അടി വിസ്തൃതിയുള്ള അപ്പാർട്ട്മെന്റിൽ  പത്തുകാറുകൾക്കുള്ള പാർക്കിംഗ് സ്പേസുമുണ്ട്.