
തിരുവനന്തപുരം: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേയും (ഐ.ആർ.സി.ടി.സി) കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർത്ത് സംസ്ഥാനത്തുടനീളം ടൂർ പാക്കേജുകൾ ഒരുക്കുന്നു.
പാക്കേജ് ഇങ്ങനെ
 തിരുവനന്തപുരം കോവളം ബീച്ച്, മൂന്നാർ തേയിലത്തോട്ടം, തേക്കടി വന്യജീവി സങ്കേതം, കോട്ടയം കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് ടൂർ പാക്കേജുകൾ
 രണ്ട് മുതൽ അഞ്ച് രാത്രി വരെയുള്ള താമസത്തിന് 5030 രൂപ മുതലാണ് നിരക്ക്
 യാത്രക്കാർക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ്
 ഐ.ആർ.സി.ടി.സിയുടെ പാക്കേജിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
ഭാരത് ദർശൻ തിരിച്ചുവരുന്നു
കൊവിഡിനെ തുടർന്നുണ്ടായ യാത്രാ നിരോധനങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഐ.ആർ.സി.ടി.സി കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ടൂർ പാക്കേജുകൾ ആരംഭിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഭാരത് ദർശൻ പാക്കേജ്. വിവിധ സംസ്ഥാനങ്ങളിലായി 10 ദിവസം നീളുന്ന യാത്രയാണ് ഈ പാക്കേജിലുള്ളത്. ഗ്വാളിയോർ, ഖജുരാഹോ, ഝാൻസി, സഞ്ചി, വിദിഷ, ഭോപ്പാൽ എന്നീ സ്ഥലങ്ങളിലേക്കാണ് ക്രിസ്‌മസ് അവധിക്കാലത്ത് 'മദ്ധ്യപ്രദേശിലെ രത്നങ്ങൾ' (ജ്യൂവൽസ് ഒഫ് മദ്ധ്യപ്രദേശ്) എന്ന് പേരിട്ടിരിക്കുന്ന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 20 മുതലാണ് യാത്ര ആരംഭിക്കുന്നത്. സഞ്ചാരികൾക്ക് തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ഭാരത് ദർശൻ ട്രെയിനിൽ കയറാം. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റടക്കം ഒരാൾക്ക് 10,200 രൂപയാണ് നിരക്ക്. ഭക്ഷണവും താമസസൗകര്യവും അടക്കമാണിത്. ഭക്ഷണം തെന്നിന്ത്യൻ സസ്യാഹാരമായിരിക്കും.
യാത്രയ്ക്കിടെ താമസിക്കുന്നതിനുള്ള സൗകര്യം, സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് എ.സിയില്ലാത്ത ബസ്, സുരക്ഷാ സൗകര്യങ്ങൾ എന്നിവയും ലഭിക്കും.വ