
അപകടകരമായതും ആരോഗ്യത്തിന് ഹാനികരവുമായ പാനീയങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. അങ്ങനെയുള്ള പാനീയങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
ടാപ്പ് വെള്ളം
ടാപ്പ് വെള്ളം പലപ്പോഴും സുരക്ഷിതമായിരിക്കില്ല. അതുകൊണ്ട് അത് കുടിക്കാനോ പല്ലുതേയ്ക്കുമ്പോൾ ഇറക്കാനോ പാടില്ല. വൃത്തിയുള്ള വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ കുപ്പിവെള്ളമുപയോഗിച്ച് പല്ലുതേയ്ക്കുന്നതാണ് നല്ലത്. എന്നാൽ ടാപ്പ് വെള്ളം ഫിൽട്ടർ ചെയ്യുകയോ ക്ലോറിൻ ചേർക്കുകയോ തിളപ്പിക്കുകയോ ചെയ്തതാണെങ്കിൽ കുടിക്കാം.
ഫൗണ്ടൻ പാനീയങ്ങൾ
പൊതുവെ ഫൗണ്ടൻ പാനീയങ്ങൾ (സോഡ, ജൂസ്, കുടിവെള്ളം) എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം സോഡ, ജൂസ് തുടങ്ങിയവയിൽ ചേർക്കുന്ന വെള്ളം വൃത്തിയില്ലാത്ത ടാപ്പ് വെള്ളമാകാനും സാദ്ധ്യതയുണ്ട്.
ഐസിട്ട പാനീയങ്ങൾ
ഐസ് ടാപ്പുവെള്ളം കൊണ്ട് ഉണ്ടാക്കിയതായിരിക്കാം. അതുകൊണ്ട് വഴിവക്കിൽനിന്ന് കുടിക്കുന്ന പാനീയങ്ങളിൽ ഐസിടുന്നത് ഒഴിവാക്കണം.
ജ്യൂസുകൾ
വഴിവക്കിൽനിന്ന് ഉണ്ടാക്കുന്ന ജ്യൂസുകൾ കഴിക്കാൻ പാടില്ല. കാരണം അത് പിഴിയുന്നവരുടെ കൈകളും ഉപകരണങ്ങളും പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുന്ന പഴങ്ങളും വെള്ളവും വൃത്തിയുള്ളതാവണമെന്നില്ല. നല്ല വെള്ളമുപയോഗിച്ച് നിങ്ങൾ സ്വയം പഴം കഴുകി പഴച്ചാർ പിഴിഞ്ഞെടുക്കുകയാണെങ്കിൽ അത് കഴിക്കുന്നതിൽ തെറ്റില്ല.
കുടിക്കാൻ പാടില്ലാത്ത പാനീയങ്ങൾ
ടാപ്പ് വെള്ളം, കിണറ്റിലെ വെള്ളം, ഫൗണ്ടൻ പാനീയങ്ങൾ, ടാപ്പുവെള്ളംകൊണ്ട് ഉണ്ടാക്കിയ ഐസ് ചേർത്ത പാനീയങ്ങൾ, പാസ്ചുറൈസ് ചെയ്യപ്പെടുന്ന പാൽ എന്നിവ.
കുടിക്കാവുന്ന പാനീയങ്ങൾ
കുപ്പിയിലോ പായ്ക്കറ്റിലോ സീൽ ചെയ്യപ്പെട്ട വെള്ളം, സോഡ, സ്പോർട്സ് പാനീയങ്ങൾ എന്നിവ കുടിക്കാം. സോഡ പോലെ വായുചേർത്ത കൃത്രിമപാനീയങ്ങളും സുരക്ഷിതമാണ്. രോഗാണുവിമുക്തമാക്കപ്പെട്ട (ക്ളോറിൻ ചേർത്ത, തിളപ്പിച്ചോ ഫിൽട്ടർ ചെയ്തോ) വെള്ളം, ഇത്തരം വെള്ളത്തിൽ നിന്നുണ്ടാക്കിയ ഐസ്, ചൂടുള്ള കാപ്പി, ചായ പാസ്ചുറൈസ് ചെയ്ത പാൽ എന്നിവ.