
അശ്വതി: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷമുണ്ടാകും. ധനാഭിവൃദ്ധിയുണ്ടാകും. വലിയ സംരംഭങ്ങളിൽ  ഇടപെടുകയും വിജയിക്കുകയും ചെയ്യും.
ഭരണി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഉന്നതനിലവാരത്തിലുള്ള വിജയം  വിദ്യാഭ്യാർത്ഥികൾക്ക് ലഭിക്കും. സർക്കാരിൽ  പെൻഷൻ, ആനുകൂല്യങ്ങൾ  എന്നിവയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും.
കാർത്തിക: സകലവിധ സൗഭാഗ്യങ്ങളും ലഭിക്കാനുള്ള സന്ദർഭം. ഉന്നത നിലവാരത്തിലുള്ള വിജയസാദ്ധ്യത. സാമർത്ഥ്യത്തോടെ തൊഴിൽ രംഗത്ത് ഇടപെടും.
രോഹിണി: സാമ്പത്തികനില മെച്ചപ്പെടും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. സഹോദരങ്ങളാൽ  അംഗീകാരവും സ്നേഹവും ലഭിക്കും.
മകയിരം: സഹോദരങ്ങൾക്ക് പലവിധത്തിലുള്ള വിഷമതകൾ പ്രതീക്ഷിക്കാം. പൊതുമേഖലാ രംഗത്ത് അനുകൂലമായ സമയം. വ്യാപാരികൾക്ക്  അപ്രതീക്ഷിത ലാഭം.
തിരുവാതിര: സൗമ്യതയുള്ള സംസാരത്താൽ ജനപ്രീതി സ്വന്തമാക്കും. സുഹൃത്തുക്കളാൽ പ്രശംസിക്കപ്പെടും. വസ്തുക്കൾ സ്വന്തമാക്കും.
പുണർതം: നൃത്ത,  സംഗീത മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക്  തടസമുണ്ടാകും. ഭാര്യയുടെ അഭിപ്രായം അംഗീകരിക്കും.
പൂയം : ഭാഗ്യാനുഭവങ്ങൾ പല രൂപത്തിലും വന്നുചേരും. പഠനത്തിൽ അൽപ്പം മന്ദത വരാനിടയുണ്ട്. പിതൃഭൂസ്വത്തുക്കൾ നഷ്ടപ്പെടാൻ സാദ്ധ്യത.
ആയില്യം : ഉന്നതസ്ഥാനലബ്ധിക്കുള്ള സമയം.  കഠിനമായി പ്രയത്നിക്കും. പഠനത്തിൽ താത്പര്യം കുറയും. കേസുകളിൽ വിജയിക്കും. പൂർവിക സ്വത്ത് ലഭിക്കും.
മകം:  സത്യസന്ധമായി പ്രവർത്തിക്കും. കരാർ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. മത്സരങ്ങളിൽ വിജയസാദ്ധ്യത.
പൂരം: സാമ്പത്തിക നില മെച്ചപ്പെടും. വാഹനങ്ങൾ സ്വന്തമാക്കും. വലിയ പ്രോജക്ടുകൾ ചെയ്തുതീർക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
ഉത്രം: സൗഭാഗ്യങ്ങൾ അനുഭവിക്കാനുള്ള യോഗം. പഠനത്തിൽ ശ്രദ്ധ പ്രകടിപ്പിക്കും. സഹോദര ഐക്യം പ്രതീക്ഷിക്കാം. സർക്കാർ കാര്യങ്ങളിൽ തടസം. യാത്രകൾ സന്തോഷപ്രദമാകും.
അത്തം : ഉന്നത നിലവാരത്തിലുള്ള  വിജയമുണ്ടാകും. ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അധികലാഭം. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
ചിത്തിര: പുതിയ ജോലിഅന്വേഷിക്കുന്നവർക്ക്  കാര്യസാദ്ധ്യം. പിതൃസ്വത്തുക്കൾ വിൽക്കാൻ സാധിക്കും. സമാധാനം നഷ്ടപ്പെടും.
ചോതി: സ്വയം തൊഴിൽ മേഖലയിലുള്ളവർക്ക് നേട്ടം. പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും. എല്ലാ മേഖലകളിലും വിജയം കണ്ടെത്തും.
വിശാഖം: വിദ്യാർത്ഥികൾക്ക് ഉന്നതനിലവാരത്തിലുള്ള വിജയമുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. സകല വിധ ഭാഗ്യങ്ങളും തേടിയെത്തും.
അനിഴം: എല്ലാ മേഖലകളിലും നന്മയുണ്ടാകും. കുടുംബത്തിൽ നിന്നും മാറിത്താമസിക്കും. അപ്രതീക്ഷിത ഭാഗ്യലബ്ധി. ഉന്നത നിലവാരത്തിലുള്ള വിജയമുണ്ടാകും.
തൃക്കേട്ട:  ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അധികലാഭം. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
മൂലം:ബാങ്കിൽ ലോണിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും.
പൂരാടം: ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. ജീവിതപുരോഗതി പല രൂപത്തിലും ദൃശ്യമാകും. ധാരാളം സമ്പാദിക്കും. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയം.
ഉത്രാടം: ഉന്നതരിൽ നിന്നും അഭിനന്ദനം നേടും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത. ഭാഗ്യാനുഭവങ്ങൾ പലരൂപത്തിലും വന്നുചേരും.
തിരുവോണം: ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയം. തിരികെ ലഭിക്കാനുള്ള കുടിശിക ലഭിക്കും. 
അവിട്ടം: വ്യാപാര, വ്യവസായ മേഖലകളിൽ അഭിവൃദ്ധിയുണ്ടാകും. സഹോദരങ്ങൾ തമ്മിൽ സ്വര ചേർച്ചക്കുറവ് ഉണ്ടാകും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും.
ചതയം: ദൂരയാത്രകൾ ചെയ്യും. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും. ഉന്നതസ്ഥാനപ്രാപ്തിക്കുള്ള അവസരം. കുടുംബത്തിൽ ക്ഷേമവും ഐശ്വര്യവും.
പൂരുട്ടാതി : അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വ്യവസായ, വ്യാപാര മേഖലകളിൽ അഭിവൃദ്ധിയുണ്ടാകും. സഹപ്രവർത്തകരിൽ നിന്നും  പലവിധത്തിലുള്ള വിഷമതകളുമുണ്ടാകും.
ഉത്രാട്ടതി : മറ്റുള്ളവരുടെ അഭിപ്രായം അംഗീകരിക്കും. വിനോദയാത്രയ്ക്കുള്ള അവസരമുണ്ടാകും. സന്താനങ്ങൾക്ക്  അനുകൂലമായ സമയം. ബിസിനസുകാർക്ക് അധികലാഭം.
രേവതി: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് പലവിധ നന്മകൾ ഉണ്ടാകും. വലിയ പ്രോജക്ടുകൾ  ഏറ്റെടുക്കേണ്ടതായി വരും. കുടുംബത്തിൽ നിന്നും പിരിഞ്ഞു താമസിക്കാനുള്ള സന്ദർഭം.