
ആരും കൊതിക്കുന്ന സൗന്ദര്യവും പ്രകൃതവും അതാണ് രശ്മിക മന്ദാന. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ്  ചാരിയോവിലൂടെ രശ്മിക തെലുങ്കിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക് പ്രേക്ഷകരുടെ ഹരമായിമാറാൻ രശ്മികയ്ക്കു സാധിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ഇൻസ്റ്റഗ്രാമിലാണ് താരം ഏറെ സജീവം. 10 മില്യണിലേറെ ഫോളോവെഴ്സുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ  രശ്മിക തന്റെ മോർണിംഗ് ഡ്രിങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ബീറ്റ്റൂട്ടും ഓറഞ്ചും കാരറ്റും സ്പിഞ്ചസും ഐസും ചേർത്ത് ജ്യൂസാക്കി രാവിലെ കുടിക്കുന്നതാണ്   രശ്മികയുടെ സൗന്ദര്യ രഹസ്യം.  തന്റെ ആരാധകരോടും ഇത്  പരീക്ഷിക്കാൻ രശ്മിക പറയുന്നുണ്ട്. 
കന്നഡ -തെലുങ്ക് സിനിമ മേഖലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരളാണ്  രശ്മിക. വിജയ ദേവർ കൊണ്ടയുടെ ഗീതാ ഗോവിന്ദത്തിലൂടെയാണ് രശ്മിക യുവാക്കളുടെ ഹൃദയം കവർന്നത്.   ഒരേ വർഷം തെലുങ്കിൽ  മൂന്ന്  സൂപ്പർ ഹിറ്റുകളിൽ രശ്മികയ്ക്ക് നായികയാകാൻ സാധിച്ചു. ഡിയർ കോമ്രേഡ് ,ദേവദാസ്, ചലോ , അഞ്ജനി പുത്ര ,ചമക് തുടങ്ങിയ ചിത്രങ്ങളാണ്  രശ്മികയുടെ ശ്രദ്ധേയ സിനിമകൾ. പുഷ്പ ,പൊഗറു ,സുൽത്താൻ തുടങ്ങിയ ചിത്രങ്ങളാണ് രശ്മികയുടേതായി ഇനി റിലീസ് ചെയ്യുനുള്ളത്.