wall-of-hope

മസൂറി: കുന്നിൻപുറങ്ങളിലേക്കും ഇടതൂർന്ന വനങ്ങളിലേക്കുമൊക്കെ യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണേറെയും. പക്ഷേ, സന്ദർശനത്തിനിടെ പ്ളാസ്റ്രിക് കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്നവരാണേറെയും.

ഇതിന്റെ ദുരിതഫലങ്ങൾ പേറുന്നതിലേറെയും പ്രദേശവാസികളാണ്. പ്ലാസ്റ്റിക്കും മറ്റും കെട്ടി കിടന്ന് സ്ഥലത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും ടൂറിസം സാദ്ധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും. ഇതിനെതിരെ ഒരവബോധം സൃഷ്ടിക്കുന്നതിനായി 'പ്രതീക്ഷയുടെ മതിൽ' ഒരുക്കിയിരിക്കുകയാണ് മസൂറികൾ.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഒന്നാണ് മസൂറി ഹിൽ സ്റ്റേഷൻ. സഞ്ചാരികൾ വലിച്ചെറിഞ്ഞ 15,000ത്തോളം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് പ്രതീക്ഷയുടെ മതിൽ അഥവാ 'Wall Of Hope' എന്ന മതിൽ നിർമ്മിച്ചിട്ടുള്ളത്.

മതിലിന് 12 അടി പൊക്കവും 1,500 അടി നീളവുമുണ്ട്. മസൂറിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച കുപ്പികൾ തന്നെയാണ് മതിലിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വലിച്ചെറിയരുതെന്ന സന്ദേശം ആളുകളിൽ എത്തിക്കാൻ ഈ മതിൽ ഉപകരിക്കുമെന്ന് മസൂറിയിലെ ആളുകൾ വിശ്വസിക്കുന്നു. മ്യൂസിയം ഒഫ് ഗോവ ആർട്ട് ഗാലറി നിർമ്മിച്ച ഗോവൻ ആർട്ടിസ്റ്റ് സുബോത്ത് കേർക്കാർ ആണ് മതിൽ രൂപകല്പന ചെയ്തത്.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കമുള്ള 50 ഓളം വോളണ്ടിയർമാർ ചേർന്നാണ് മതിൽ പണിതത്. പ്രദേശവാസികളും സഹായിച്ചു. പദ്ധതി വിജയിച്ചതിൽ സന്തോഷമുണ്ട്.

-അരവിന്ദ് ശുക്ള, വാൾ ഒഫ് ഹോപ് പൊജക്ട് മാനേജർ