
ന്യൂഡൽഹി: അബുദാബിയിൽ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനൊപ്പം മഹിളാമോർച്ച നേതാവ് സ്‌മിതാ മേനോൻ പങ്കെടുത്ത സംഭവം വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ നൽകിയ പരാതിയിൽ കേന്ദ്ര വിജിലൻസ് കമ്മീഷനാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
മുൻപ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ ഓഫീസർ, മുരളീധരന് എതിരായ പരാതിയിൽ പ്രോട്ടോകോൾ ലംഘനമില്ലെന്ന് ക്ളീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ ഈ നടപടി അംഗീകരിക്കില്ലെന്നും മുരളീധരന്റെ ഭാഗത്തുനിന്നും ഉണ്ടായത് പ്രോട്ടോകോൾ ലംഘനമാണെന്നായിരുന്നു സലീം മടവൂർ പ്രതികരിച്ചത്. മന്ത്രിക്കെതിരെ വിജിലൻസ് കമ്മീഷനും സലീം മടവൂർ പരാതി നൽകിയിരുന്നു.