
മുംബയ്: വിവാഹാഭ്യർത്ഥന നിരസിച്ചതിന് നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരിക്കേല്പിച്ചു. രണ്ട് കൈയിലും വയറിലും പരിക്കേറ്റ നടിയെ മുംബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
യോഗേഷ് കുമാർ മഹിപാലാണ് നടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാത്രി മുംബയ് വെർസോവയിലെ കഫേയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന നടിയെ കാർ തടഞ്ഞ് നിറുത്തിയാണ് കുത്തിപ്പരിക്കേല്പിച്ചത്.
ശേഷം യോഗേഷ് കുമാർ ആഡംബര കാറിൽ രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരുവർഷമായി നടിയും ഇയാളും സുഹൃത്തുക്കളായിരുന്നു. എന്നാൽ അടുത്തിടെ യുവാവ് നടിയോട് വിവാഹാഭ്യർത്ഥന നടത്തി. ഇതോടെ നടി, യോഗേഷുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. ഇതിന് പ്രതികാരമായാണ് കഴിഞ്ഞദിവസം നടിയെ കാർ തടഞ്ഞ് ആക്രമിച്ച
തെന്ന് പൊലീസ് പറഞ്ഞു.