anil-akkara

തൃശൂർ: വടക്കാഞ്ചേരി നഗരസഭയിൽ ലൈഫ് മിഷൻ നിർമ്മിക്കുന്ന ഫ്‌ളാറ്റിലെ ഗുണഭോക്താക്കളെ നാളിതുവരെ സംസ്ഥാന സർക്കാരോ വടക്കാഞ്ചേരി നഗരസഭയോ തിരഞ്ഞെടുത്തിട്ടില്ലെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു. അതേസമയം എം.എൽ.എ ഓഫീസിന്റെ പരിസരത്ത് പാവപ്പെട്ട അപേക്ഷകരെ അണിനിരത്തി സി.പി.എം സമരം നടത്തുകയാണ്. വിവരാവകാശ നിയമപ്രകാരം വടക്കാഞ്ചേരി നഗരസഭ നൽകിയ മറുപടിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന ലൈഫ് മിഷനാണെന്നും ലൈഫ് മിഷൻ നൽകിയ മറുപടിയിൽ വടക്കാഞ്ചേരി നഗരസഭയാണെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളത്. നാളിതുവരെയായി ഒരു ഗുണഭോക്താവിനെ പോലും സർക്കാർ തിരഞ്ഞെടുത്തിട്ടില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.